ടൗണിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയെ ഭര്‍ത്താവ് ഷോപ്പിലെത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണു സംഭവം. പൊള്ളലേറ്റ കൊടോത്തുരുത്തി സ്വദേശി ബിനീഷ(34)യെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് മടക്കര സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളി തുരുത്തി ആലിനപ്പുറത്തെ പ്രദീപന്‍(40)നും പൊള്ളലേറ്റിട്ടുണ്ട്. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രദീപന്‍ ഓട്ടോയില്‍ വന്നിറങ്ങി അപ്രതീക്ഷിതമായി ബീനീഷയുടെ ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. മെഡിക്കല്‍ ഷോപ്പിന്റെ ഉള്‍വശവും കത്തി നശിച്ചു. ചെറുവത്തൂര്‍ വിആര്‍ മെഡിക്കല്‍സിലാണ് സംഭവം. പ്രദീപനെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. കുടുംബ കലഹമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *