ജൂലൈ 29ന് ഭൂമി അതിന്റെ സാധാരണ ഭ്രമണത്തേക്കാൾ 1.59 മില്ലിസെക്കൻഡിൽ വേഗത്തിൽ പൂർണ്ണ ഭ്രമണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ടുകൾ.സാധാരണയായി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമി എടുക്കുന്നത് 24 മണിക്കൂറാണ്. അതില്‍നിന്ന് വ്യത്യസ്തമായി 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ അന്ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടിവന്നുള്ളൂ. അതോടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമെന്ന റെക്കോർഡ് ഈ ദിവസം സ്വന്തമാക്കി. 1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 1.47 മില്ലി സെക്കന്‍ഡ് കൂടിയുള്ളപ്പോഴേക്കും ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നു.ഭൂമിയുടെ ഭ്രമണ വേഗത വ്യത്യാസപ്പെടുന്നതിന് പിന്നിലെ കാരണം എന്തെന്നത് ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും ഭൂമിയുടെ ഇന്നര്‍ കോറിലെയും ഔട്ടര്‍ കോറിലെയും പ്രവര്‍ത്തനങ്ങള്‍, സമുദ്രങ്ങള്‍, തിരകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയവയും ഇതിനെ ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.ചില ഗവേഷകർ പറയുന്നത് ഭൂമിയുടെ ഭൂമിശാസ്ത്രപരമായ ഉപരിതലത്തിലൂടെയുള്ള ചലനവുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നാണ്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
