തമിഴ്നാട്ടില്‍ സിനിമാ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് 40ഓളം ഇടങ്ങളിലായിട്ടാണ് പരിശോധന തുടരുന്നത്. രാവിലെ ആറ് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. കലൈപുലി താണു, എസ്ആര്‍ പ്രഭു, അന്‍പുചെഴിയന്‍, ജ്ഞാനവേല്‍ രാജ തുടങ്ങിയ പ്രമുഖരുടെയെല്ലാം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. രാവിലെ ആറുമണി മുതല്‍ ഇവരുടെ ഓഫീസുകളിലും വീടുകളിലും ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

അന്‍പുചെഴിയാന്റെ നുഗമ്പാക്കത്തെ വീട്ടില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയത്. ചെന്നൈയ്ക്ക് പുറമേ മധുരയിലെ വിവിധ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്. ഇത് മൂന്നാം തവണയാണ് ആദായനികുതി വകുപ്പ് അന്‍പുചെഴിയന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത്.

വിജയ് നായകനായ ബിഗില്‍ സിനിമയുടെ റിലീസിന് പിന്നാലെ അന്‍പുചെഴിയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് 65 കോടിയോളം രൂപയാണ് അവിടെ നിന്ന് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *