സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സീൻ അനുവദിച്ച് കേന്ദ്ര സർക്കാർ.കേരളത്തിനായി 1,84,070 ഡോസ് വാക്സീൻ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു . ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സീൻ ഡോസിന്റെ എണ്ണം 78,97,790 ആയി. വാക്സീൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17.49 കോടി വാക്സീൻ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇനിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 84 ലക്ഷം ഡോസ് വാക്സീനുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇതിന് പുറമെ 53 ലക്ഷം ഡോസ് വാക്സീൻ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.കേരളത്തിലെ വാക്സീൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വാക്സീൻ വിഷയത്തിൽ പ്രസ്താവനകളല്ല നടപടികളാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
