ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം;കോണ്‍ഗ്രസ്സില്‍ ഒരു അടിമുടി തലമുറമാറ്റം അനിവാര്യം ;അനില്‍ തോമസ്

0

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് സംവിധായകനും, ഫിലിം ചേമ്പര്‍ ഭാരവാഹിയുമായ അനില്‍ തോമസ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അതാവശ്യമാണ്. കോണ്‍ഗ്രസില്‍ അടിമുടി തലമുറമാറ്റം വരണം എന്നുള്ളതുകൊണ്ടാണ് ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് അഭിപ്രായപ്പെടുന്നത് . ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ആദ്യം മുതൽ തുടങ്ങണം. ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം. കാരണം അവര്‍ ഭാവിലേക്ക് അധ്വാനിക്കും. ഇപ്പോഴത്തെ നേതൃത്വം പറയുന്ന പോലെ സമയം എടുത്ത് പോരാ. കാരണം സമയം തീരെ ഇല്ലെന്നും അനില്‍ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഞാന്‍ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സില്‍ ഒരു അടിമുടി തലമുറമാറ്റാം അനിവാര്യമായതുകൊണ്ടാണ്, അപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തും, ജില്ലാ നേതൃത്വത്തിലും എല്ലാം മാറ്റം വരണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം, ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം, കാരണം അവര്‍ ഭാവിലേക്ക് അധ്വാനിക്കും, ഇപ്പോഴത്തെ നേതൃത്വം പറയുന്ന പോലെ സമയം എടുത്ത് പോരാ, കാരണം സമയം തീരെ ഇല്ല, ഈ വര്‍ഷം കൊറോണ കൊണ്ടുപോകും, പിന്നെ 2024ഇല്‍ പാര്‍ലമെന്റ് ഇലെക്ഷന്‍, തുടര്‍ന്ന് ലോക്കല്‍ ബോഡി ഇലെക്ഷന്‍ പിന്നെ അസംബ്ലി തിരഞ്ഞെടുപ്പ്, 3 വര്‍ഷത്തില്‍ 3 സുപ്രധാന തിരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും, ഷാഫിയും, ബല്‍റാമും, സി ആര്‍ മഹേഷും, ജ്യോതികുമാറും, ശബരിനാഥനും, ജെ എസ് അഖിലും എല്ലാം ഇനി പാര്‍ട്ടിയെ നയിക്കട്ടെ,(എനിക്ക് അറിയാവുന്ന കുറച്ചു പേരുകള്‍ ) ഭാവിയിലേക്ക് നോക്കാന്‍ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക, നിങ്ങളുടെ സേവനങ്ങള്‍ക്ക് നന്ദി !കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളു.

അടിക്കുറിപ്പ് : മേല്‍ പറഞ്ഞത് ഹൈക്കമാൻഡിനും ബാധകം. വേണുവേട്ടാ രാജസ്ഥാനിലെ രാജ്യസഭാ എംപി സ്ഥാനം തന്നെ ധാരാളം അല്ലെ. രാഹുല്‍ മോനെ സോഷ്യല്‍ മീഡിയ ഹെഡ് ആക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here