ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ്. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയര്‍ക്കെതിരെ സിപിഐഎം നടപടിയെടുക്കാന്‍ തയ്യാറാണോയെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു.വിവാദത്തില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന് പിന്തുണയുമായി ബി.ജെ.പി.മേയര്‍ എന്ന നിലയിലാണ് ബീനാ ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്തത്. സിപി.ഐ.എം പരിപാടിയില്‍ പങ്കെടുക്കണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, സാംസ്‌കാരിക വേദികളില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ ഒരുമിച്ച് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.സജീവന്‍ പറഞ്ഞു.
‘‘മേയർ എല്ലാവരുടെയുമാണ്. സാംസ്കാരിക മേഖലയിൽ പോലും രാഷ്ട്രീയ എതിർപ്പുള്ളവർ പങ്കെടുക്കാൻ പാടില്ലെന്നു പറയുന്നത് ശരിയല്ല. വിഷയത്തെ വിവാദമാക്കുന്നവർ അപകടകരമായ സങ്കുചിത മനോഭാവം വളർത്തുന്നു. ബീനാ ഫിലിപ്പ് പരിപാടിയിൽ പങ്കെടുത്തതിനെ സിപിഎം പോലും എതിർത്തിട്ടില്ല. വിഷയത്തിൽ മേയർക്ക് പൂർണ പിന്തുണ നൽകും’ – സജീവൻ വ്യക്തമാക്കി.നേരത്തെ തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയറായിരുന്നപ്പോഴും സമാനമായ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും വി.കെ.സജീവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *