കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വരുമാനം മാത്രം ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ല. ശമ്പള വിതരണത്തിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഓഗസ്റ്റ് 17ന് ചര്‍ച്ച നടത്തും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുമുണ്ട്. ഇനി ശമ്പള വിതരണത്തില്‍ ഉള്‍പ്പെടെ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സമിതിയിലുണ്ടായ വിമര്‍ശനത്തെ കുറിച്ച് അറിയില്ലെന്നും ഗതാഗതവകുപ്പ് വിമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും ആന്റണി രാജു വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *