കുറ്റ്യാടി കൈവേലിയിൽ മർദനമേറ്റ യുവാവ് മരിച്ചു,വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.ഓഗസ്ത് 10ന് പുലര്‍ച്ചെ കൈവേലി ചീക്കോന്നില്‍ യു.പി. സ്‌കൂള്‍ പരിസരത്ത് റോഡില്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലും റോഡില്‍നിന്ന് മാറി വിഷ്ണുവിനെ ചോരയില്‍ കുളിച്ചനിലയിലും പ്രദേശവാസി കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചത് പ്രകാരം കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

വിഷ്ണുവിന് പരിക്കേറ്റത് മര്‍ദനത്തെത്തുടര്‍ന്നാണെന്നാണ് ഡോക്ടറുടെ നിഗമനം.മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *