പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 13 14 വാര്‍ഡുകളില്‍ പെട്ട ജനവാസ മേഖലയില്‍ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ബഹുജന മാര്‍ച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ആര്‍ പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ഈങ്ങാപ്പുഴ ലോക്കല്‍ സെക്രട്ടറി കെ ഇ വര്‍ഗ്ഗീസ്, കെ വിജയകുമാര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം എം ഇ ജലീല്‍ സ്വാഗതം പറഞ്ഞു. ബഹുജന മാര്‍ച്ചിന് സാലിഫ് കെ എ അഡ്വ: ബിനോയ് ആഗസ്റ്റ്യന്‍ ജില്‍സണ്‍ ജോണ്‍, വിനേഷ് വി കെ, അബ്ദുറഹിമാന്‍ ഇ കെ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *