കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി പതാക ഉയർത്തി. ചെയർ പേഴ്സൺ മാരായ എൻ. അബൂബക്കർ , എൻകെ നദീറ, ഷിയോലാൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോക്ടർ പ്രിയ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഘോഷയാത്രയിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. പായസ വിതരണവും നടന്നു.

മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാതന്ത്രദിനാഘോഷം

കുന്ദമംഗലം മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാതന്ത്രദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ ഷിയോ ലാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബൂബക്കർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. സയ്യിദ് മുത്തനൂർ തങ്ങൾ, സി പി ഉബൈദുള്ള സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, എ.കെ മുഹമ്മദ് അഷ്റഫ്, കെ മൂസ കോയ, സി മുഹമ്മദ് ഷാജി, ഡോ.അബൂബക്കർ നിസാമി, ഇഖ്ബാൽ സഖാഫി, ശരീഫ് കാരന്തൂർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനധ്യാപിക പി ആയിഷാബി സ്വാഗതവും,, പി ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.

അൽ മദ്റസത്തുൽ ഇസ് ലാമിയ കുന്ദമംഗലവും ഹെവൻസ് പ്രീ സ്ക്കൂളും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അൽ മദ്റസത്തുൽ ഇസ് ലാമിയ കുന്ദമംഗലവും ഹെവൻസ് പ്രീ സ്ക്കൂളും സംയുക്തമായി രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. മദ്റസ പ്രിൻസിപ്പാൾ പി. ലത്തീഫും ഹെവൻസ് പ്രിൻസിപ്പാൾ ജസീന മൂനീറും ദേശീയ പതാക ഉയർത്തി. മാനേജർ സിബഗത്തുള്ള എം, സി യുടെ അധ്യക്ഷതയിൽ എ, പി ആലിക്കുട്ടി, ഷിഫ ഷെറിൻ , സുബൈർ എം, കെ. സ്വാലിഹ ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *