വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഎൻ ഷംസീർ എംഎൽഎ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ വിമര്‍ശനം. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു.ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും എസ്എഫ്ഐക്കാരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധം, അതുകൊണ്ട് രാഹുൽ ഗാന്ധി ഇവിടെ വന്നു. രാഹുൽ ഗാന്ധിയുടെ പരിപാടി എന്താ, രാഹുല്‍ ഗാന്ധിയുടെ പരിപാടി മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് പഫ്സ് തിന്നുക. ഇതാണോ ഒരു നേതാവിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്ന് എഎൻ ഷംസീർ എംഎൽഎ ചോദിച്ചു.പാര്‍ലമെന്റില്‍ ഞങ്ങളുടെ പാര്‍ട്ടി തോറ്റുപോയി, ഇതിനുള്ള കാരണത്തെ പാര്‍ട്ടി വിശകലനം ചെയ്യുകയും ചെയ്തു. ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്ന് പറഞ്ഞു, ശുദ്ധാത്മാക്കളായ കുറേ മനുഷ്യര്‍ ഇത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. 19 പേരെ വിജയിപ്പിച്ചു. പിന്നെയാണ് ജനങ്ങള്‍ക്ക് മനസിലായത് തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്. അവരും തോറ്റു ഞങ്ങളും തോറ്റു’, ഷംസീര്‍ പറഞ്ഞു.കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല’- ഷംഷീർ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
