യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐക്കെതിരെ പരാതിയുമായി കുടുംബം. ഡിവൈഎഫ്ഐ നേതാക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19) ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിച്ചു. നന്ദുവിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെയും ഇവര്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ14 ാം തീയതി വൈകീട്ടാണ് 19 കാരനായ നന്ദു ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നല്‍ ചാടിയാണ് ജീവനൊടുക്കിയത്. ഇതിന് തൊട്ട് മുന്‍പ് സഹോദരിയുമായി നന്ദു ഫോണില്‍ സംസാരിച്ചിരുന്നു. ഡിവൈഫ്ഐക്കാരായ ഫൈസല്‍, മുന്ന എന്നിവര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നാണ് നന്ദു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സഹോദരി വീട്ടിലേക്ക് വരാന്‍ പറഞ്ഞെങ്കിലും നന്ദു അത് കൂട്ടാക്കിയില്ല. ട്രെയിന്‍ വരുന്നു ബൈ എന്ന് പറഞ്ഞാണ് നന്ദു ആത്മഹത്യ ചെയ്തത്. അതിനിടെ നന്ദുവിനെ ഡിവൈഎഫ്ഐ നേതാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *