വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം.ഫർസീൻ സ്ഥിരം കുറ്റവാളിയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. ഫര്‍സീന്‍ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തണമെന്നാണ്‌ പോലീസ് പറയുന്നത്. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.19 കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇതൊക്കെ രാഷ്ട്രീയ കേസുകളാണെങ്കിലും ഇവയ്ക്ക് ക്രിമിനൽ സ്വഭാവമുണ്ട്. ഇത് പരിഗണിച്ചാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാർശയ്ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *