മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി എൽഡിഎഫ്.മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത് .പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്.ഇത്തവണ തപാൽ വോട്ടില്ല. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111സ്ഥാനാർഥികളാണ് ജനവിധി തേടിയത്. കോവിഡ് സ്‌പെഷൽ പോസ്റ്റൽ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതിനാൽ പോസ്റ്റൽ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്കാണ് കടന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുന്നത്. രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11ന് നടക്കും. വരണാധികാരിയായ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രതിജ്ഞാ ചടങ്ങ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ പ്രായം കൂടിയ കൗൺസിലർ ആദ്യം വരണാധികാരി മുമ്പാകെയും മറ്റുള്ളവർ ആദ്യം പ്രതിജ്ഞ ചെയ്ത കൗൺസിലർ മുമ്പാകെയുമാണ് പ്രതിജ്ഞയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *