ഓണം അടുത്തതോടെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ മുപ്പത് രൂപവരെയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70 ആയി. മാങ്ങ, നാരങ്ങ, ഏത്തക്കായ, ഇഞ്ചി എന്നിവയുടെ വില നൂറുരുപയ്ക്ക് അടുത്താണ് വില.

പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. അരിയുടെ വില 38 രൂപയില്‍ നിന്ന് അമ്പത്തിമൂന്നായി. രണ്ട് മാസത്തിനുള്ളില്‍ അരിക്ക് 15 രൂപയാണ് കൂടിയത്. തക്കാളി, വെണ്ടയ്ക്ക, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. എന്നാല്‍ ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലെ കൃഷിനാശമാണ് പച്ചക്കറി വില കുതിക്കാന്‍ കാരണമാകുന്നത്. അപ്രതീക്ഷിതമായി കര്‍ണാടകയിലും ആന്ധയിലും തമിഴ്‌നാട്ടിലും മഴപെയ്തതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞു. ഓണം മുന്നില്‍ക്കണ്ട് പച്ചക്കറി കൃഷി ഇറക്കിയ കര്‍ഷകരുടെ പ്രതീക്ഷകളൊക്കെയും വെള്ളത്തിലായതോടെ ഓണവിപണിയിലേക്കുള്ള നാടന്‍ പച്ചക്കറിയുടെ വരവ് കുറയുകയും ചെയ്തതായി വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു.

അതേസമയം, അരി രണ്ട് മാസത്തിനുള്ളില്‍ തന്നെ കൂടിയത് 15 രൂപയാണ്. കടകളിലെല്ലാം പൊതുവേ സ്റ്റോക്ക് കുറവാണെങ്കിലും ഓണത്തിന്റെ തിരക്ക് നേരത്ത തുടങ്ങിയെന്നും വ്യാപാരികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *