ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 50 മുതല്‍ 100 സെമി വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമില്‍ നിലവില്‍ 164.05 മീറ്ററാണ് ജലനിരപ്പ്. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.

മീന്‍ പിടിക്കുന്നതും, പുഴ മുറിച്ചു കടക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായി അടിയൊഴുക്കിന് സാദ്ധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *