വെള്ളന്നൂരിൽ പുഷ്പകൃഷി വിളവെടുപ്പ് നടത്തി. ചാത്തമംഗലം പഞ്ചായത്തിൽ വെള്ളന്നൂർ പതിനഞ്ചാം വാർഡിൽ സുനിൽ വെള്ളന്നൂരിൻ്റെ നേതൃത്വത്തിൽ സിൽവർ ഹിൽസ് എൻ എസ് എസ് വൊളന്റീർമാരുടെ സഹായത്തോടെ ആരംഭിച്ച പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനംചാത്തമംഗലംപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുഷമ, കൃഷി ഓഫീസർ വിജയ കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിർമൽ കുമാർ, സ്വാഗതവും സുനിൽ, വെള്ളന്നൂർ നന്ദിയും പറഞ്ഞു.ചാത്തമംഗലം പഞ്ചായത്തിൽ ആദ്യമായി പരീക്ഷിച്ച് വിജയിച്ച ഓണപ്പൂകൃഷിക്ക് നടപ്പ് സാമ്പത്തിക വർഷം ഫണ്ട് വകയിരുത്തി വിപുലമായ സംവിധാനമൊരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *