മദ്യക്കടയുടെ ചുവര് തുരന്ന് അകത്ത് കയറിയ കള്ളന്മാര് മദ്യപിച്ചു ലക്കുകെട്ടതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിന് സമീപം കവരപ്പേട്ടയിലെ ടാസ്മാക്കില്‍ മോഷണത്തിനെത്തിയ രണ്ട് കള്ളന്മാരാണ് പിടിയിലായത്. പള്ളികരണൈ സ്വദേശി സതീശ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് പിടിയിലായത്. ജീവനക്കാര്‍ മദ്യശാലപൂട്ടി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ മോഷ്ടാക്കള്‍ ഭിത്തിതുരന്ന് അകത്ത് കയറുകയായിരുന്നു.മദ്യക്കടയുടെ ചുമർ തുരന്നാണ് ഇവർ അകത്തുകയറിയത്. മോഷണം നടത്തി മടങ്ങുന്നതിന് മുമ്പ് രണ്ടെണ്ണം കഴിക്കാനിരുന്നതാണ് കള്ളൻമാർക്ക് വിനയായത്. കുടിച്ച് കഴിഞ്ഞതോടെ ഇവർക്ക് പുറത്തുകടക്കാൻ കഴിയാതെയായി. രണ്ടുമണിയോടെ കരവപ്പെട്ടി പൊലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തി. കടയുടെ ഉള്ളില്‍ മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയതു കണ്ടതോടെ കവര്‍ച്ചയെന്ന് മനസ്സിലായി. പരിശോധനയില്‍ ഒരുവശത്തെ ചുവർ തുരന്നതായും കണ്ടെത്തി.ഇവരില്‍ നിന്ന് 14000 രൂപയും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
