എറണാകുളത്ത് നോര്‍ത്ത് പറവൂരിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു.തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്.ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാരുമായി സംസാരിക്കാന്‍ അമലയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിൽ ആസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *