ഫോര്‍ട്ട്കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ വിശദീകരണവുമായി നാവിക സേന.വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. ഫയറിങ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.ബുള്ളറ്റ് പരിശോധിച്ച ശേഷമായിരുന്നു നേവിയുടെ പ്രതികരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നും നേവി പറഞ്ഞു.കടലില്‍ നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെവെച്ചാണ് വെടിയേറ്റത്. ഈ സമയം, 32ഓളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. എന്നാൽ നാവികസേനയുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റതാവാം എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എ.സി.പി പ്രതികരിച്ചു. അതേസമയം, വിശദമായ അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *