പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടയിലായിരുന്നു അപകടം. രണ്ട് പേരെയാണ് കാണാതായത്.രാവിലെ എട്ടരയോടെ വലിയപെരുമ്പുഴക്കടവിലാണ് അപകടം നടന്നത്. പളളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയതായി പ്രദേശവാസികൾ പറയുന്നു.

വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അച്ഛൻകോവിലാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *