നിയമസഭയുടെ പുതിയ സ്പീക്കർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് ഇന്ന് നിയമസഭ സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാംഗം ജെബി മേത്തര്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, നജീബ് കാന്തപുരം എന്നിവര്‍ സംബന്ധിച്ചു.

സെപ്റ്റംബർ 12-ാം തീയതി നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിലെ അൻവർ സാദത്ത് എം.എൽ.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിരുന്നു. എ.എൻ.ഷംസീറാണ് എൽഡിഎഫ് ന് വേണ്ടി മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *