കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കുന്ദമംഗലത്തെ സിന്ദൂർ പി.കെ ബാപ്പു ഹാജിക്ക് 16 ന് വെള്ളിയാഴ്ച 3 മണിക്ക് ജന്മനാടായ കുന്ദമംഗലത്ത് വെച്ച് ഉജ്വല സ്വീകരണം നൽകുന്നു. എം.എൽ.എ പി.ടി.എ റഹീം, എം.പി എം.കെ.രാഘവൻ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽവെച്ച് പി കെ ബാപ്പു ഹാജിയെ ആദരിക്കുമെന്ന് കെ.വി.വി.ഇ.എസ് കുന്ദമംഗലം മേഖലകമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3 മണിയോടെ ടാക്സി സ്റ്റാൻറ് പരിസരത്തു നിന്നും ആരംഭിച്ച് ബാപ്പു ഹാജിയെ മുക്കം റോഡിലെ വ്യാപാര ഭവനിലേക്ക് ആനയിക്കും.
കൂടാതെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര,സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടം, ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലുളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം എം.ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സി.നൗഷാദ് തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
എം.ബാബുമോൻ, പി.ജയശങ്കർ, എൻ.വിനോദ്കുമാർ, ടി.സി.സുമോദ്, എം.പി.മൂസ, ഒ.പി.അസ്സൻകോയ, ടി.വി.ഹാരിസ്, സജീവ് കിഴക്കയിൽ, എൻ.വി.അഷ്റഫ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു