മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. മലപ്പുറം ടൗണിൽ നിന്ന് പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് പൂക്കോട്ടൂരിൽ എത്തിച്ചത്. സെപ്റ്റംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം.

ദേഹമാസകലം പരുക്കുകളോടെ പെൺകുട്ടി മലപ്പുറം താലൂക്ക് ആശുപത്രിയിൽ അർധരാത്രിയാണ് ചികിത്സ തേടിയെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികളെ പിടികൂടിതയ്.

Leave a Reply

Your email address will not be published. Required fields are marked *