സോളാർ പീഡന കേസില്‍ ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു.തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഹാജരാകാന്‍ സിബിഐ അബ്ദുള്ളക്കുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ എട്ടരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ നീണ്ടു. ചോദ്യം ചെയ്യലുമായി പ്രതികരിക്കാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല.അതേസമയം, പീഡന കേസിൽ ഹൈബി ഈഡൻ എംപിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് സിബിഐ സംഘം കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *