സെൻട്രൽ വിസ്ത എന്ന പുതിയ പാർലമെന്ററി മന്ദിരത്തിന്റെ നിർമ്മാണ പരിസരത്ത് ‘ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല’ എന്ന സൈൻ ബോർഡ് സ്ഥാപിച്ച് കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. സെൻട്രൽ വിസ്റ്റ അവന്യൂവിലെ നിർമ്മാണ പ്രദേശത്താണ് ‘ഫോട്ടോഗ്രാഫി അനുവദനീയമല്ല’ എന്നും, ‘വീഡിയോ റെക്കോർഡിംഗ്’ അനുവദനീയമല്ല എന്നുമുള്ള സൈൻ ബോർഡുകൾ ഉയർന്നിട്ടുള്ളത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ കേന്ദ്ര സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തിയത്.ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.
