കൊല്ലം: കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണെന്ന് പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആന്റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്.

‘ആക്രമണം നടത്തിയാളെ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ മുഖം ഇടിച്ച് റോഡിലേക്ക് വീണു. അവരുടെ പിറകിൽ ഒരു സംഘം കൂടിയുണ്ടായിരുന്നു.’ പരുക്കേറ്റ പൊലീസുകാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *