വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ്‌ അനുകൂല പോസ്റ്റർ.ഇന്ന് രാവിലെയാണ് ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാൻ ആഹ്വാനം ചെയ്താണ് സി.പി ഐ മാവോയിസ്റ്റ് പോസ്റ്റർ. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബാനറിലെ വാചകങ്ങൾ

‘‘ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകളെ വില്ലും അമ്പുമായി നേരിട്ട് ഓടിച്ച ചരിത്രമുള്ള, കുറിച്യ മണ്ണില്‍ പണിയെടുക്കുന്ന പണിയ ആദിവാസികള്‍ക്ക് ഇപ്പോഴും ഭൂമിക്കു പട്ടയം ഇല്ലാത്ത അവസ്ഥയാണ്. കൊല്ലങ്ങള്‍ ചോദിച്ചിട്ടും പട്ടയം കിട്ടിയില്ല. അവകാശങ്ങള്‍ക്കു വേണ്ടി അമ്പും വില്ലും തോക്കുമെടുത്തു ഭരണകൂടത്തെ നേരിടണം. തൊണ്ടര്‍നാട് പഞ്ചായത്തിലെ ആദിവാസികള്‍ക്കു പട്ടയം നല്‍കുക’’

Leave a Reply

Your email address will not be published. Required fields are marked *