തൃശൂർ: കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസൺ എന്നയാളാണ് വികാരി ഫാ.ജോബിയെ മർദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്നു ആരോപിച്ചാണ് മർദ്ദനം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുർബാന കഴിഞ്ഞ് വീട്ടിലെത്തിയ വൈദികന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. തലയിലും പുറത്തും പരിക്കേറ്റു. കുറച്ച് ദിവസം മുമ്പാണ് വിൽസൻറെ മകളുടെ വിവാഹം പള്ളിയിൽ വെച്ച് നടന്നത്. വൈദികൻറെ കാർമികത്വത്തിലായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിൽ വിൽസന് താൽപര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിൽസൻ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *