കണ്ണൂർ: കണ്ണൂർ പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുല്ലുപ്പിക്കടവിൽ ഇന്നലെ രാത്രിയാണ് തോണി മറിഞ്ഞത്. എന്നാൽ സംഭവം പുറം ലോകമറിഞ്ഞില്ല. ഇന്ന് പുഴയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചപ്പോൾ പൊലീസും ഫയർ ഫോഴ്സും എത്തുകയായിരുന്നു. അപ്പോഴാണ് തോണി മറിഞ്ഞത് അറിഞ്ഞത്. രണ്ട് മൃതദേഹങ്ങൾ കരക്കെത്തിച്ചു. ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കർ എന്നിവരാണ് മരിച്ചത്. സഹദ് എന്നയാൾക്കായി ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *