ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട സാമ്പത്തിലെ പ്രതി അറസ്റ്റിൽ.മുത്തു കുമാർ ആണ് പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയിൽ എടുത്തത് . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശ്ശേരി പൂവം രണ്ടാം പാലത്തിന് സമീപമുള്ള വീടിനുള്ളിൽ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.ഇരുവരും സുഹൃത്തുകളായിരുന്നു എന്നാണ് വിവരം.കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് സൂചന, കൊലപാതകം നടത്താന്‍ മുത്തുകുമാറിനെ സഹായിച്ച രണ്ടുപേര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ പൊലീസ് മൊബൈൽ ഫോണിന്‍റെ കാൾ റെക്കോർഡ് പരിശോധിച്ച് ബിന്ദു കുമാറിന് അവസാനം വന്ന ഫോൺ വിളി മുത്തു കുമാറിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു ,വാകത്താനത്ത് തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കാണ് കേസില്‍ നിര്‍ണായകമായത്. ഈ ബൈക്ക്, കാണാതായ ബിന്ദുകുമാറിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴയുമായി ബന്ധപ്പെട്ട് ബിന്ദുകുമാറിന്റെ തിരോധാന വിവരങ്ങളും ശേഖരിച്ചു. ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോൾ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തിൽ ഒഴുക്കൻ മട്ടിലായിരുന്നു മറുപടി . പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു . ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
