കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേിരിയിലെത്തിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി.മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. പിണറായി വിജയന്‍ പുഷ്‍പചത്രം അര്‍പ്പിച്ചു.


തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര തലശേരിയില്‍ എത്തിയത്. പ്രിയ നേതാവിനെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് തലശേരിയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. തലശേരിയില്‍ രാത്രി 12 മണി വരെയാണ് പൊതുദര്‍ശനം ഉണ്ടാകുക. നാളെ രാവിലെ 10 മണി വരെ കോടിയേരി മാടപ്പീടികയിലെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൂന്നു മണിയോടെ പയ്യാമ്പലത്ത് സംസ്‌കാരിക്കും. ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *