ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ സന്ദീപ് വാര്യർക്ക് പിന്തുണയുമായി ബിജെപി മുന്‍ സംസ്ഥാന സമിതിയംഗം രാമസിംഹന്‍ അബൂബക്കര്‍.സന്ദീപ് ജി വാര്യര്‍ക്കെതിരെ കേരള ബിജെപി നടപടിയെടുത്തതിന് പിന്നാലെ പിന്തുണയുമായി രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’ എന്ന ഒറ്റവരി കുറിപ്പിലൂടെയാണ് രാമസിംഹന്‍ തന്‍റെ പിന്തുണയറിയിച്ചത്.

പിന്നീട് മറ്റൊരു പോസ്റ്റില്‍ ‘നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്നും രാമസിംഹന്‍ പറയുന്നു. തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യറെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നത്.

പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *