ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ലൈംഗീക വൈകൃതങ്ങൾക്ക് അടിമ. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ഇരകളെ മുറിവുണ്ടാക്കി അതില്‍ രസം കണ്ടെത്തുന്നു. ഷാഫിക്കെതിരായ മുന്‍ പീഡനക്കേസും ഇതും തമ്മില്‍ സാമ്യമുണ്ട്. ഇയാള്‍ സാഡിസ്റ്റിക് പ്ലഷര്‍ കണ്ടെത്തുന്ന ആളാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഷാഫി സോഷ്യല്‍ മീഡിയ വഴി ഭഗവല്‍സിംഗുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നുവെന്നും നാഗരാജു പറഞ്ഞു.
ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമാണ് ഭഗവൽ സിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിച്ചത്.2019ൽ ഒരു റോസാ പൂവിന്‍റെ ചിത്രമുള്ള പ്രൊഫൈലിൽ നിന്നാണ് ഷാഫിശ്രീദേവിയെന്ന പേരിൽ സൗഹൃദ അപേക്ഷ നൽകുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവച്ച് മാനസിക അടുപ്പം ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ചാറ്റുകളല്ലാതെ നേരിൽ സംസാരിച്ചില്ല. അതുകൊണ്ട് ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിനെ ഭഗവൽ സിംഗ് കണ്ണടച്ചു വിശ്വസിച്ചു,പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെയാണ് ഡിസിപി എസ്.ശശിധരൻ, അദൃശ്യ കാമുകിയാരെന്ന വിവരം ഭഗവൽ സിംഗിനെ അറിയിച്ചത്.വിവരം അറിഞ്ഞ ഇയാൾ ഞെട്ടിപോകുകയായിരുന്നു. കടവന്ത്ര കേസില്‍ കാണാതായ സ്ത്രീയെ പണം വാഗ്ദാനം ചെയ്ത് എത്തിക്കുകയായിരുന്നു. അവിടെവെച്ച് കൊന്ന് കഷ്ണമാക്കി കുഴിച്ചിട്ടു. കാലടി കേസിന്റെ വിവരങ്ങളും ലഭിക്കുന്നത് ഇവിടെ നിന്നാണെന്നും പൊലീസ് വ്യക്തമാക്കി
ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്. ദമ്പതികളില്‍ നിന്നും ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പറയുന്നുണ്ട്. എന്നാല്‍ രേഖാപരമായ തെളിവുകള്‍ മുഴുവന്‍ കണ്ടെത്തേണ്ടതുണ്ട്. 15 വര്‍ഷത്തിനിടെ പത്തോളം കേസുകളില്‍ ഷാഫി പ്രതിയാണ്. ഭഗവല്‍ സിങ്ങിന്റെയും ലൈലയുടേയും പേരില്‍ മുന്‍പ് കേസുകളുള്ളതായി അറിവില്ല. റെക്കോഡിക്കലി ക്രിമിനല്‍ കേസില്ല. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.