കോൺഗ്രസ് പാർട്ടിയിൽ പരമാധികാരി പ്രസിഡന്റ് ആണെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി എങ്ങനെ മുന്നോട്ടുപോവണം എന്നതില്‍ പ്രസിഡന്റ് ആണ് തീരുമാനമെടുക്കുകയെന്ന്, ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു.കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഖർഗേയും തരൂരും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ റോൾ ഇനി എന്താകുമെന്നായിരുന്നു മാധ്യമപ്രർത്തകന്റെ ചോദ്യം. ‘‘അക്കാര്യം കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ തീരുമാനിക്കും. ഖർഗെജിയോടും സോണിയാജിയോടും ചോദിക്കൂ’’– എന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാൽ ഈ സമയം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *