സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 120 രൂപ ഉയർന്ന് 1,19,600 രൂപയായി. ​ഗ്രാമിന് 140 രൂപ വർധിച്ച് 14,950 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഓണക്കാലത്ത് ആഭരണപ്രേമികളെ നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില. ‌‌

1,17,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണനിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്. യു.എസ് സർക്കാരിന്റെ കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട പുതിയ വാർത്തകളെ തുടർന്ന് പലിശനിരക്ക് വർധിക്കുമെന്ന ആശങ്ക വിപണിയിൽ കുറഞ്ഞുവരുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

ഈ മാസത്തിന്റെ തുടക്കത്തിൽ 1,05,600 രൂപ നിലവാരത്തിലായിരുന്ന പവന്റെ വിലയാണ് ഇപ്പോൾ വൻ വർധനയിലൂടെ ഈ നിലയിലേക്ക് എത്തിയത്. മാസത്തിന്റെ തുടക്കത്തെ അപേക്ഷിച്ച് പവനിൽ 12,000 രൂപയിലേറെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *