
കുന്ദമംഗലം എം എൽ എ റോഡിലെ പുതിയ മാതൃക പോലീസ് സ്റ്റേഷന്റെ പിൻഭാഗത്തെ അപകടഭീഷണിയായ വലിയ പടുമരം മുറിച്ച് മാറ്റുന്നതിനായി നടപടികൾ ആരംഭിച്ചു. ഇതിനായി ബന്ധപ്പെട്ട ആളുകൾക്ക് നിർദ്ദേശം നൽകുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണർ എ വി ജോർജ് ജനശബ്ദത്തോട് പറഞ്ഞു.ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് പോലീസ് സ്റ്റേറ്റിന്റെ പിൻഭാഗത്തെ ചുറ്റുമതിൽ ഇടിഞ്ഞവീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചത്. ഇതിന്റെ സമീപത്തായിഉള്ള പടുകൂറ്റൻ ,പൂള മരം ആണ് ഇപ്പോൾ ഭീഷണി ഉയർത്തി നില്കുന്നത്.നേരത്തെ തന്നെ സമീപത്തെ വീട്ടുക്കാർ ഇത് മുറിച്ച് മാറ്റുന്നതിനായുള്ള ആവിശ്യത്തെ അറിയിച്ചിരുന്നു. ഇത് കമ്മീഷ്ണറുടെ ശ്രദ്ധയിൽ പെടുത്തിയ ശേഷം വേണ്ട നടപടികൾ സ്വീകരിക്കാൻ ഇദ്ദേഹം തയ്യാറാവുകയായിരുന്നു
