കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ നിതിഷ് വീര മരിച്ചു. 45 വയസായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. ധനുഷ് നായകനായി എത്തിയ അസുരന്‍ എന്ന ചിത്രത്തില്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. 

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത പുതുപേട്ടയിലൂടെ 2006 ലാണ് നിതിഷ് അഭിനയത്തിലേക്ക് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് സിദ്ധാനൈ സെയ്, വെണ്ണില കബടി കുഴു തുടങ്ങിയ സിനിമകളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രജനീകാന്തിന്റെ കാലയിലും താരം അഭിനയിച്ചിരുന്നു. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. പുതുതായി ആറ് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. വിജയ്‌സേതുപതിയുടെ പുതിയ ചിത്രമായ ലാഭത്തിലും ശക്തമായ കഥാപാത്രമായി നിതിഷ് എത്തിയിരുന്നു. 

REST IN PEACE MY “MANI ” pic.twitter.com/SwcQLeUPOB— selvaraghavan (@selvaraghavan) May 17, 2021

@VijayFansTrends: One more demise in the Kollywood Circle. We are losing a lot of people due to this Covid 🙏Rest in peace #NitishVeera.

@TeamAUFansclub: Actor #NitishVeera who acted in #Kaala , #Asuran , #VennilaKabadiKuzhu2 passed away due to #Covid complications in Chennai Omandurar hospital early this morning.. He was 45.. Another young life gone too soon.. #RIP! #Valimai #ThalaAjith.

@DhanushFUpdates: Our Deepest Condolences to His Family and his Friends . May His Soul Rest in Peace 🙏Rip #NitishVeera.

@RajiniFollowers: Shocking! #NitishVeera is no more due to COVID-19! RIP Brother..! #Kaala #Rajinikanth.

@Ammu_Abhirami: #Asuran #Nitishveera Shattered to hear that Nitish Anna is no more ,very shocking ,such a wonderful and caring co artist, never expected this, May his soul rest in peace.

താരത്തിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ താരങ്ങളും സംവിധായകരുമാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. രണ്ടാം കോവിഡ് തരംഗത്തില്‍ തമിഴ് സിനിമയ്ക്ക് നിരവധി താരങ്ങളെയാണ് ഇതിനോടകം നഷ്ടപ്പെട്ടിരിക്കുന്നത്. വിഷ്ണു വിശാല്‍, ശെല്‍വരാഘവന്‍ ഉള്‍പ്പടെ നിരവധി പേരാണ് വേദന പങ്കുവെച്ചത്. 
 

Leave a Reply

Your email address will not be published. Required fields are marked *