ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജില്ലയില്‍ പോസ്റ്റര്‍. സുരേന്ദ്രന്‍ ഇന്ന് കുമ്പളയില്‍ എത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രചരിച്ചത്. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഐഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷനാക്കാന്‍ ബിജെപി പിന്തുണ നല്‍കിയതിനെതിരെ ജില്ലയില്‍ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
കെ.സുരേന്ദ്രന്റെ ചിത്രത്തിനൊപ്പം ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്. പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക’– എന്നെഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *