എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈം ബ്രാഞ്ചിന് മുന്നിലാണ് ഹാജരായത്. ഇത് മൂന്നാം തവണയാണ് എൽദോസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. നിലവിൽ 17 മണിക്കൂറോളം എൽദോസിനെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മറുപടികൾ നൽകുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

നിലവിൽ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യംചെയ്യൽ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനുശേഷം അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം.

ഇതിനിടെ എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. എം.എൽ.എക്കെതിരെ വധശ്രമത്തിന് തെളിവുണ്ടായിട്ടും കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നതാണ് പ്രോസിക്യൂഷൻ വാദം. പരാതിക്കാരി ഇന്ന് വഞ്ചിയൂർ സ്റ്റേഷനിലെത്തി മൊഴി നൽകും. അഭിഭാഷകന്റെ ഓഫീസിലിട്ട് മർദിച്ചത് ഉൾപ്പെടെയുള്ള പരാതിയിൽ എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *