വിവാഹങ്ങളെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നമ്മൾ കാണാറുണ്ട്. കൗതുകങ്ങളും രസകരമായ സംഭവങ്ങളും പല കല്യാണങ്ങളെയും അവിസ്മരണീയമാക്കാറുണ്ട്. ഇതിനെല്ലാം പുറമേ പരസ്പരം ആളുകൾ ഏറ്റുമുട്ടുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളും കല്യാണ വീടുകളിൽ നടക്കാറുണ്ട്. എന്നാൽ കല്യാണം നടക്കുന്നത് മരങ്ങൾ തമ്മിലാണെങ്കിലോ? കൂടുതൽ കൗതുകകരമാകും.

ഇവിടെ താലി ചാർത്തി വിവാഹിതരായത് രണ്ട് മരങ്ങൾ തമ്മിലാണ്. പാലക്കാടാണ് ഈ സംഭവം. വിവാഹിതരായതാകട്ടെ, ആലും ആര്യവേപ്പും തമ്മിൽ. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മിൽ വിവാഹം കഴിപ്പിച്ചത്. താലിയും പൂജാ സാധനങ്ങളും ചെണ്ടയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയുമെല്ലാം ഈ കല്യാണത്തിലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *