അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചെന്ന പരാതിയിൽ യുവാവ് ഹൈക്കോടതിയെ സമീപിച്ചു.വെബ് സീരീസ് സംപ്രേഷണം തടയണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പിടിച്ചെടുക്കണം എന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. യെസ്മ ഒടിടി പ്ലാറ്റ്ഫോമിനെതിരെയാണ് ഹർജി. നിർബന്ധിച്ച് അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചുവെന്നും ഭീഷണി ഉണ്ടെന്നും ഹർജിക്കാരൻ പറയുന്നു.അശ്ലീല ഒടിടി സീരീസിൽ പൂർണനഗ്നനായി അഭിനയിപ്പിച്ചെന്ന യുവ നടന്റെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കരാര്‍ ലംഘിച്ച് നഗ്നനായി അഭിനയിപ്പിച്ചുവെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. 90 ശതമാനം നഗ്നനനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒടിടി പ്ലാറ്റ്ഫോം അധികൃതരുടേയും വിശദീകരണം. ഒപ്പുവച്ചശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത്. അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നുമാണ് നടന്റെ പരാതി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
