കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ,സിൽവർ ജൂബിലി ഫെസ്റ്റിവൽ കുന്ദമംഗലം അജുവ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയിൽ സംഘടനയുടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം, ആദരിക്കൽ ചടങ്ങ് ,പാർപ്പിടം 2023 എക്സ്പോ ലോഗോ പ്രകാശനവും നടന്നു. സി ഡബ്ലിയു എസ് എ മേഖലാ സെക്രട്ടറി വിനോദ് പുറ്റാട്ട് സ്വാഗതം പറഞ്ഞ പരിപാടിയിൽ, സംഘടനാ മേഖല പ്രസിഡണ്ട് ഗണേശൻ പന്തീർപ്പാടം അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ചടങ്ങിൽ പ്രാദേശിക മാധ്യമ അവാർഡ് ജേതാവായ രവീന്ദ്രൻ കുന്നമംഗലത്തെ ആദരിച്ചു. ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്ക് കോഴിക്കോട് മാനേജർ ജിതേഷ്, സന്തോഷ് കുമാർ, കെ പി ശശിധരൻ ,അബ്ബാസ് താമരശ്ശേരി ,വിജയൻ നാദാപുരം, സജീവൻ ,ബിനീഷ് ,റഷീദ്, കെ .മോഹൻദാസ് ,സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *