വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയുടെ ഹർജി തള്ളി കോഴിക്കോട് വിജിലന്‍സ് കോടതി.എംഎല്‍എയായിരിക്കെ 2016ല്‍ കെഎം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് പണം പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയിലാണ് വിജിലന്‍സ് സംഘം പണം കണ്ടെടുത്തത്. എന്നാല്‍ പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ട് എന്നായിരുന്നു ഷാജിയുടെ വിശദീകരണം. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്.ഷാജി ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് വിജിലന്‍സ് കോടതിയുടെ നടപടി

Leave a Reply

Your email address will not be published. Required fields are marked *