കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം.ഇതിനിടെ സിപിഎം കൗണ്‍സിലറും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ എസ് സലീമിനെ ബിജെപി കൗൺസിലർമാരും പ്രവർത്തകരും ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാ​ഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് ഇന്ന് രാവിലെ മുതൽ കോർപ്പറേഷനിൽ നടക്കുന്നത്. അതിനിടെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ അസഭ്യവര്‍ഷവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളിയും കയ്യേറ്റവും നടത്തി. സംഘർഷത്തിനിടെ പൊലീസ് ബലംപ്രയോ​ഗിച്ച് സലിമിന്റെ ഓഫീസിന്റെ പൂട്ട് തുറന്നു. എന്നാൽ ബിജെപി കൗൺസിലർമാർ മുറിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.രാവിലെ നടന്ന പ്രതിഷേധത്തിനിടെ ​ഗ്രിൽ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘർഷത്തിലേക്ക് എത്തിച്ചത്. ​ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *