കാസർകോട്: തൃക്കരിപ്പൂർ പൂവളപ്പിൽ നിന്നും ഒരു വർഷം മുമ്പ് കാണാതായ യുവതിയെയും(32) മകനെ യും(6) കർണാടകയിൽ നിന്നും ചന്ദേര പൊലീസ് കണ്ടെത്തി. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരു വർഷം മുമ്പ് മകനെ സ്‌കൂളിൽ വിടാൻ പോയതാണ് യുവതി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പൊലീസിന്റെ അന്വേഷണം തെറ്റിക്കാൻ കത്തെഴുതി വെച്ചായിരുന്നു യുവതി പോയത്. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
യുവതിയുടെ ഫോൺ നമ്പർ അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഫോൺ വിളികൾ പരിശോധിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീട് പൊലീസ് യുവതിയെ പിടികൂടുകയും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് സ്വന്തം ഇഷ്ട പ്രകാരം പോകാൻ കോടതി അനുവദിച്ചു
