കൊവിഡ് പരിശോധന വീട്ടിലിരുന്നും നടത്താനുള്ള കിറ്റിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് (ഐസിഎംആര്‍)ന്റെ അംഗീകാരം. ആർക്കൊക്കെ ഇത് ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്.ലബോറട്ടറിയിൽ പരിശോധന നടത്തി പോസിറ്റിവ് ആണെന്ന് കണ്ടെത്തിയ ആളുകള്‍കളുടെ സമ്പര്‍ക്കമുള്ള ആളുകള്‍ക്കാണ് വീട്ടിൽ പരിശോധന നടത്താൻ ഐസിഎംആര്‍ അനുമതി നൽകിയിട്ടുള്ളത്.
രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കും കോവിഡ് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും വീട്ടില്‍ കോവിഡ് പരിശോധന നടത്താം. പരിശോധനയില്‍ പോസിറ്റീവാകുന്നവരെ കോവിഡ് പോസിറ്റീവായി കണക്കാക്കും. ഇവര്‍ക്ക് വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവായ രോഗലക്ഷണങ്ങള്‍ ഉളളവര്‍ സ്ഥിരീകരണത്തിനായി ആര്‍.ടി.പി.സി.ആര്‍. കൂടി ചെയ്യേണ്ടതുണ്ട്.
കോവിസെല്‍ഫ് ടിഎം കോവിഡ് 19 ഒടിസി ആന്റിജന്‍ എല്‍എഫ് എന്ന ഉപകരണം പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്. ആപ്പില്‍ നിര്‍ദേശിച്ചിരിക്കുന്നത് പ്രകാരമായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ആപ്പ് പ്ലേസ്റ്റേറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
പരിശോധന എങ്ങനെയാണ് നടത്തേണ്ടത് എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം ആപ്പില്‍ ലഭ്യമാണ്.
വീട്ടില്‍ പരിശോധന നടത്താനുളള ഈ കിറ്റുകള്‍ ലബോറട്ടറികളിലെ തിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.
