തിരുവനന്തപുരം മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്റെ ഒറിജിനൽ എവിടെയെന്ന് കണ്ടെത്താൻ സാധിക്കാതെ ക്രൈംബ്രാഞ്ച്.ലഭിച്ചത് കത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ്. വ്യാജമാണോയെന്ന് സ്ഥിരീകരിക്കാന്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്തണം. കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മേയറുടെ പേരിൽ പുറത്തുവന്നു എന്ന് പറയുന്ന കത്ത്, ഡി.ആർ. അനിൽ എഴുതി എന്ന് അവകാശപ്പെട്ട കത്ത്,എന്നിങ്ങനെ രണ്ട് കത്തുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം നഗരസഭയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയത്.അതേസമയം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് എടുക്കാൻ ഇനി ശ്രമിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ തീരുമാനം.ടെലിഫോണിൽ എടുത്ത മൊഴി മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *