സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ സലഫി സെക്കന്ററി മദ്റസയിലെ വിദ്യാർത്ഥികൾക്കായി ലോക കപ്പ് ഫുട്ബാൾ കൈമാറി. ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച്,ഖത്തറിലെ പ്രവാസിയായ എൻ മുജീബ്റഹ്‌മാനാണ് ഫുട്ബാൾ സ്പോൺസർ ചെയ്തത്. കോഴിക്കോട് ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷൻ ട്രഷററും മദ്റസയിലെ പൂർവ വിദ്യാർത്ഥിയുമായ എം എ അബ്ദുൽ അസീസ് ആരിഫാണ് വിദ്യാർത്ഥി കൾക്ക് ഫുട്ബാൾ കൈമാറിയത്.വാർഡ് മെമ്പർ എ.ഫസലുറഹ്മാൻ,പി ടി എ പ്രസിഡന്റ് സി. പി. സൈഫുദ്ധീൻ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, ഖാദിമുൽ ഇസ്‌ലാം സംഘo സെക്രട്ടറി പി സി അബ്ദുറഹിമാൻ,സ്റ്റാഫ് സെക്രട്ടറി പി ഹബീബുറഹ്‌മാൻ, പി സി നുഹ മർയം എന്നിവർ സംസാരിച്ചു. കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഹാഫിള് ഗുൽഫറാസ്, തസ്നിബാനു. കെ സി, നിഹ്‌ല. പി, സുബൈദ എ പി, ഖൈറുന്നിസ കെ എന്നിവർ നേതൃത്വം നൽകി.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
