കൊല്ലം കൊട്ടാരക്കരയില്‍ നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ഓടനാവട്ടം സ്വദേശി അഞ്ചു, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ക്ഷനിലെ ആംബുലന്‍സ് ഡ്രൈവറായ ഉണ്ണിക്കണ്ണനും ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായിരുന്ന അഞ്ചും തമ്മില്‍ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഈ മാസം 11നാണ് നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അഞ്ചു ഉണ്ണിക്കണ്ണനൊപ്പം പോയത്.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെ ഇരുവരും തൃശൂരിലെ ലോഡ്ജില്‍ ഒളിച്ചു താമസിക്കുന്നുവെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *